ഇന്‍സ്റ്റാഗ്രാമില്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ പോസ്റ്റ് ചെയ്തതിന് യുവാവിനെതിരെ പരാതിയുമായി ആര്‍.എസ്.എസ് നേതാവ്

0
219

കാസര്‍കോട് (www.mediavisionnews.in): ഇന്‍സ്റ്റഗ്രാമിലൂടെ പാക്കിസ്ഥാന് സ്വാതന്ത്ര്യദിനം ആശംസിച്ചതിന് യുവാവിനെതിരെ പരാതിയുമായി ആര്‍.എസ്.എസ് നേതാവ്. ബന്തടുക്ക ഏണിയാടി സ്വദേശിയായ യുവാവിനെതിരെയാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതിയുമായി ആര്‍.എസ്.എസ് പ്രാദേശിക നേതാവ് ബേഡകം പോലീസിലെത്തിയത്.

പാക്കിസ്ഥാന്റെ പതാകയോടൊപ്പം ഹാപ്പി ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തതായാണ് പരാതി. ഇതുസംബന്ധിച്ച് എന്‍.ഐ.എക്കും പരാതി നല്‍കിയതായാണ് വിവരം. എന്നാല്‍ മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ ആര്‍ക്കും അറിയിക്കാവുന്നതാണ്. പ്രധാനമന്ത്രിയടക്കം ആശംസകള്‍ നേരാറുണ്ടെന്നും കേസെടുക്കാന്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here