ആദ്യദിനം 2735 നിയമലംഘനങ്ങള്‍; പിഴയായി ഈടാക്കിയത് 2,73,500 രൂപ; ആഗസ്റ്റ് 31 വരെ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന

0
258

കൊച്ചി: (www.mediavisionnews.in) പൊലീസ് – മോട്ടോര്‍വാഹന വകുപ്പ് സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആദ്യദിവസം കണ്ടെത്തിയത് 2735 നിയമലംഘനങ്ങള്‍. ആദ്യദിവസം പിഴയായി സര്‍ക്കാരിന് ലഭിച്ചത് 2,73, 500 രൂപ. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ നിയമലംഘനം നടത്തിയത് കൊല്ലം ജില്ലയിലാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന തുടരും.

റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ഈ മാസം 5 മുതല്‍ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്താന്‍ സര്‍ക്കാരിന്റെ തീരുമാനം. ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാകും പരിശോധന.സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടികള്‍.

5 മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്, 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം (പ്രത്യേകിച്ച്‌ സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ്രൈഡവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്‌നല്‍ ജംപിങ്ങും 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്‌ട് ക്യാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണു പരിശോധന.അമിതവേഗം, മദ്യപിച്ച്‌ വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന െ്രെഡവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച്‌ ഒരു ദിവസത്തെ ക്ലാസ് നല്‍കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here