ഉപ്പള (www.mediavisionnews.in) : ബേക്കൂർ സ്വദേശി അൽത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പോലീസ് വലയിലായി. ഈ പ്രതിയുടെ അറസ്റ്റ് നാളെയുണ്ടാകുമെന്നാണ് വിവരം. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ വലയിലാക്കിയത്. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
നേരത്തെ അൽത്താഫ് വധക്കേസിലെ മുഖ്യപ്രതി ഷബീർ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം റിമാണ്ടിലാണ്. അൽത്താഫിന്റെ വളർത്തുമകളുടെ ഭർത്താവായ ഷബീറിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകലും കൊലപാതകവും നടന്നത്. വളർത്തുമകളെ ഷബീർ ഉപദ്രവിക്കുന്നതിനെതിരെ അൽത്താഫ് പോലീസിൽ പരാതി നല്‍കിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്. ഒളിവിൽ കഴിയുന്ന മാറ്റി പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.