അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള കല്ലുകളൊരുക്കി വിശ്വഹിന്ദു പരിഷത്ത്

0
187

ലക്‌നൗ: (www.mediavisionnews.in) അയോദ്ധ്യ ഭൂമി തര്‍ക്കകേസിന്റെ വാദം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകളൊരുക്കി വിശ്വഹിന്ദു പരിഷത്ത്. കര്‍സേവകപുരത്താണ് കല്ലുകള്‍ തയ്യാറക്കികൊണ്ടിരിക്കുന്നത്.

നിലവില്‍ കൊല്ലങ്ങളായി പൊടിപിടിച്ചുകിടക്കുന്ന കല്ലുകള്‍ വൃത്തിയാക്കികൊണ്ടിരിക്കുകയാണ്. കല്ലുകള്‍ കൊത്തിയൊരുക്കുന്നതില്‍ പ്രാവീണ്യമുള്ള ജോലിക്കാരെ രാജസ്ഥാനില്‍ നിന്ന് എത്തിക്കുമെന്ന് വി.എച്ച്.പി വക്താവ് ശരത ശര്‍മ്മ അറിയിച്ചു. രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മ്മാണത്തിനുള്ള കല്ലുകളുടെ 70ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയതായപും ശര്‍മ്മ പറഞ്ഞു.

നവംബര്‍ മാസത്തോടെ സുപ്രീം കോടതിയിലെ വാദം തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാമ ക്ഷേത്രം പണിയാനുള്ള വഴിയൊരുങ്ങുമെന്ന് കരുതുന്നു. അതുകൊണ്ട് കല്ലുകള്‍ ശരിയാക്കുന്നതിനുള്ള പണികള്‍ വളരെ വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന്‌റാം ജന്മഭൂമി ന്യാസ് തലവന്‍ മഹാമന്ത് നൃത്യ രഗോപാല്‍ ദാസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here