56 പന്തില്‍ 134 റണ്‍സ്, നാല് ഓവറില്‍ ഹാട്രിക് അടക്കം എട്ട് വിക്കറ്റ്; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതം

0
243

ബെംഗളൂരു (www.mediavisionnews.in) :കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അമ്പരപ്പിച്ച് കൃഷ്ണപ്പ ഗൗതമിന്റെ ഓള്‍റൗണ്ടര്‍ പ്രകടനം. 56 പന്തില്‍ 134 റണ്‍സ് നേടിയ കൃഷ്ണപ്പ ഗൗതം, നാല് ഓവര്‍ എറിഞ്ഞ് എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. ബെല്ലാരി ടസ്‌കേഴ്സും ഷിമോഗ ലയണ്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കൃഷ്ണപ്പയുടെ മാജികല്‍ ഓള്‍റൗണ്ടര്‍ പ്രകടനം.

ആദ്യം ബാറ്റു ചെയ്ത ബെല്ലാരി ടസ്‌കേഴ്‌സിനായി വെറും 39 പന്തില്‍നിന്നാണ് കൃഷ്ണപ്പ ഗൗതം സെഞ്ച്വറി തികച്ചത്. 56 പന്തില്‍നിന്ന് ഏഴു ഫോറും 13 പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയിലാണ് കൃഷ്ണപ്പയുടെ 134 റണ്‍സ് നേട്ടം. കൃഷ്ണപ്പയുടെ സെഞ്ച്വറി കരുത്തില്‍ മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 203 റണ്‍സാണ് ബെല്ലാരി ടസ്‌കേഴസ് അടിച്ചു കൂട്ടിയത്.

Image result for krishnappa-gowtham-karnataka-premier-league-match-cricket


മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഷിമോഗ ലയണ്‍സിന് ബോളും കൊണ്ടും കഠിന പ്രഹരമാണ് കൃഷ്ണപ്പ ഏല്‍പ്പിച്ചത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക് പ്രകടനത്തിന്റെ അകമ്പടിയോടെ എട്ട് വിക്കറ്റാണ് കൃഷ്ണപ്പ കൊയ്തത്. 16.3 ഓവറില്‍ 133 റണ്‍സിന് പുറത്തായതോടെ ബെല്ലാരിക്ക് 70 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനങ്ങള്‍ പലകുറി കാഴ്ചവെച്ചിട്ടുള്ള താരമാണ് കൃഷ്ണപ്പ ഗൗതം. ഭാഗ്യം തുണയ്ക്കാതെ അകന്നുനില്‍ക്കുന്ന ഇന്ത്യന്‍ കുപ്പായത്തിന് ശക്തമായ അവകാശവാദമുന്നയിക്കുന്നതാണ് മുപ്പതുകാരനായ കൃഷ്ണപ്പ ഗൗതത്തിന്റെ കര്‍ണാടക പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here