തിരുവനന്തപുരം (www.mediavisionnews.in): പൊതുജനങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി പൊലീസിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍ വരുന്നു. 112 ആണ് നമ്പര്‍. ഈ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന തരത്തിലാണ് കണ്ട്രോള് റൂം സജീകരിച്ചിരിക്കുന്നത്. അടിയന്തര സഹായം ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവില്‍ വരുന്നത്. പുതിയ ടോള്‍ ഫ്രീ നമ്പറിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.