ഹെഡ്‌ഫോണിന്റെ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മദ്രസ അദ്ധ്യാപകനെ തല്ലിക്കൊന്നു

0
205

ദില്ലി: (www.mediavisionnews.in) ഹെഡ്‌ഫോണിന്റെ വിലയെ ചൊല്ലിയുള്ള തകര്‍ക്കത്തിന് പിന്നാലെ ഡല്‍ഹിയിലെ രണ്ട് കച്ചവടക്കാര്‍ മദ്രസ അദ്ധ്യാപകനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലക്കാരനായ മൊഹമ്മദ് ഒവൈസ്(27) ആണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ മദ്രസയില്‍ അദ്ധ്യാപകനായിരുന്നു.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഓള്‍ഡ് ദില്ലി റെയില്‍വെ സ്റ്റേഷന്റെ കവാടത്തിന് സമീപം ഒരാള്‍ ബോധമില്ലാതെ കിടക്കുന്നതായി കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. പൊലീസെത്തി ഇയാളെ അരുണ അസഫ് അലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ ഒവൈസും കച്ചവടക്കാരായ ലല്ലനും അദ്ദേഹത്തിന്റെ സഹായി അയൂബും തമ്മില്‍ തര്‍ക്കം ഉണ്ടായതായി മനസിലായെന്ന് പൊലീസ് പറഞ്ഞു. ലല്ലനെയും അയൂബിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ കേസ് വിശദമായി അന്വേഷിക്കാനിരിക്കുകയാണ് പൊലീസ്. സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here