സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുത്തു; അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്‌തെന്ന് പരാതിക്കാരന്‍

0
188

കാസര്‍കോട്: (www.mediavisionnews.in) സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ കേസെടുത്തു. ചിറ്റാരിക്കല്‍ പൊലീസാണ് കേസെടുത്തത്.

ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ പി.എ വര്‍ഗീസിന്റെ പരാതിയിലാണ് കേസ്.

വര്‍ഗീസിന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി.

ജെയിംസ് പന്തമ്മാക്കലിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മണ്ഡലം പ്രസിഡന്റിനു ചിറ്റാരിക്കലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു. ഈ സ്വീകരണയോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു ഉണ്ണിത്താന്റെ വിവാദ പരാമര്‍ശം.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here