കോഴിക്കോട് (www.mediavisionnews.in) : രാജ്യത്തെ സാമ്പത്തിക തകര്‍ച്ച മൂടിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയത ഉപയോഗിക്കുന്നുവെന്ന് മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
മോദി സ്തുതി കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മതേതര മുന്നണികളുടെ ഭാഗമായിട്ട് ലീഗ് പ്രവര്‍ത്തിക്കും. ‘ഭയരഹിത ഇന്ത്യ, ഇന്ത്യ എല്ലാവര്ക്കും’ എന്ന പേരിലുള്ള പ്രചാരണം ലീഗിന്റെ നേതൃത്വത്തില്‍ നടത്തും. രാജ്യം കൂടുതല്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രചാരണം, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ സ്തുതിക്കുമെന്ന് കരുതുന്നില്ലെന്നും ശശി തരൂരിന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.