ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

0
204

കൊച്ചി: (www.mediavisionnews.in) ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ച് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. സര്‍ക്കാരിന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.

സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണ്. നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ല. കേസില്‍ സംസ്ഥാന പോലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നും കോടതി പറഞ്ഞു.

അതസമയം, ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ കുടുംബം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീതി കിട്ടിയില്ലെന്നും കുടുംബം ആരോപിച്ചു.

ശുഐബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമം അല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഡിവിഷന്‍ ബഞ്ചില്‍ കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്നിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here