വിവാഹം കഴിക്കുമെന്ന ഉറപ്പില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗമല്ലെന്ന് സുപ്രീംകോടതി

0
196

ദില്ലി: (www.mediavisionnews.in) വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍, പ്രതിയെ വെറുതെ വിട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, വിവാഹം കഴിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചാണ് യുവതി പരാതി നല്‍കിയത്.

2016ലാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ യുവതി പരാതി നല്‍കിയത്. ജാതി പ്രശ്നം ഉന്നയിച്ചാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വിവാഹം കഴിക്കാതിരുന്നത്. മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി വിവാഹ വാഗ്ദാനം നല്‍കുന്നത് തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് കണ്ടെത്തിയാല്‍ മാത്രമേ വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂവെന്നും കോടതി നിരീക്ഷിച്ചു. ഈ കേസില്‍ വിവാഹ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ബന്ധം തുടര്‍ന്നെന്നും കോടതി വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here