വധുവിന്റെ വീട്ടിലേക്ക് ആനപ്പുറത്ത് കയറി വരന്‍; പുലിവാലായി; വനം വകുപ്പ് കേസെടുത്തു

0
232

കോഴിക്കോട്: (www.mediavisionnews.in) ആനപ്പുറത്തേറി വധുവിന്റെ വീട്ടിലെത്തിയതിന് വരനെതിരെ വനം വകുപ്പ് കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍.കെയ്‌ക്കെതിരെയാണ് കേസെടുത്തത്. ആനയുടമയ്ക്കും പാപ്പാനുമെതിരെയും കേസ് എടുത്തിട്ടുണ്ട്.

നാട്ടാനപരിപാലന ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് മൂവര്‍ക്കുമെതിരെയു കേസെടുത്തിരിക്കുന്നത്. ഈ മാസം പതിനെട്ടിനായിരുന്നു പ്രമുഖ പ്രവാസിയുടെ മകന്‍ ആര്‍കെ സമീഹിന്റെ വിവാഹം. വധുവിന്റെ വീട്ടിലേക്ക് അനപ്പുറത്ത് കയറിയായിരുന്നു വരന്‍ എത്തിയത്. ഇതിന്റെ വീഡിയോ സഹിതമാണ് ആളുകള്‍ വനം വകുപ്പിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ കേസ് എടുത്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കേസെടുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here