തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിച്ചു.
വിവിധ ജില്ലകളില്‍ ഇതിനോടനുബന്ധിച്ച് യെല്ലോ- ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിച്ചുണ്ട്.
ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരമേഖലയില്‍ മഴപ്പാത്തി രൂപം കെണ്ടകാണ് വരും ദിവസങ്ങളിലെ മഴക്ക് കാരണം. കേരളത്തിന് പുറമേ കര്‍ണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വിവിധ ജില്ലകളിലെ അലേര്‍ട്ടുകള്‍
ആഗസ്റ്റ് 4 ഞായര്‍ – യെല്ലോ അലര്‍ട്ട് – കണ്ണൂര്‍,കാസര്‍ഗോഡ്
ആഗസ്റ്റ് 5 തിങ്കള്‍ – യെല്ലോ അലര്‍ട്ട് – കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
ആഗസ്റ്റ് 6 ചൊവ്വ – ഓറഞ്ച് അലര്‍ട്ട് – കണ്ണൂര്‍, കോഴിക്കോട്
യെല്ലോ അലര്‍ട്ട് – കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട
ആഗസ്റ്റ് 7 ബുധനാഴ്ച
ഓറഞ്ച് അലര്‍ട്ട് – കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട
യെല്ലോ അലര്‍ട്ട് – മറ്റു ജില്ലകളില്‍ എല്ലാം അന്നേ ദിവസം യെല്ലോ അലര്‍ട്ട്
അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട് എന്നതിനാലല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍ നിര്‍ത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല്‍ ഒഴിവാക്കുക.
പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.