‘രാജ്യത്തെ ഏക കമ്യൂണിസ്റ്റായി അവശേഷിച്ചാലും നിങ്ങളുടെ ജനവിരുദ്ധനിയമങ്ങള്‍ക്കെതിരെ പൊരുതും’ ; യു.എ.പി.എ ബില്ല് ഭേദഗതിക്കെതിരെ എളമരം കരീമിന്റെ പ്രസംഗം

0
240

ന്യൂദല്‍ഹി (www.mediavisionnews.in) :യു.എ.പി.എ ഭേദഗതി ബില്ലിനെതിരെ എളമരം കരിം എം.പി രാജ്യസഭയില്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ഈ രാജ്യത്തെ ഏക കമ്യൂണിസ്റ്റായി അവശേഷിച്ചാലും ബി.ജെ.പിയുടെ ജനവിരുദ്ധനിയമങ്ങള്‍ക്കെതിരെ ഞാന്‍ പൊരുതും. എന്റെ അവസാനശ്വാസം വരെ ഞാന്‍ അത് ചെയ്യുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

ഈ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിങ്ങളുടെ ജനവിരുദ്ധനിയമങ്ങളെ ചെറുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ എണ്ണം കണ്ട് ഭയപ്പെടുന്നവരല്ലെന്നും പേശീബലവും പണവും ഒരു ഭയവും ജനിപ്പിക്കില്ലെന്നും കരീം പ്രസംഗത്തില്‍ പറഞ്ഞു.

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന യു.എ.പി.എ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയില്‍ ഇന്നാണ് പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. 147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

ബില്‍ ഭരണഘടന വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് അംഗം പി.ചിദംബരം പറഞ്ഞിരുന്നു. എന്നാല്‍ യു.എ.പി.എ ബില്ലിന്റെ ഏക ലക്ഷ്യം ഭീകരതയ്‌ക്കെതിരെ പോരാടുകയാണെന്നും അതിന് മറ്റൊരു ലക്ഷ്യവുമില്ലെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം.

കോണ്‍ഗ്രസ് തീവ്രവാദത്തെ മതവുമായി ബന്ധപ്പെടുത്തുന്നുവെന്നും അമിത്ഷാ ആരോപിച്ചു.

തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല. അതുകൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണം എന്ന് അമിത്ഷാ പറഞ്ഞു. സംഘടനകള്‍ നിരോധിക്കുമ്പോള്‍ അതിലുള്‍പ്പെട്ട ആളുകള്‍ മറ്റൊരു സംഘടനയുണ്ടാക്കി പിന്നെയും പ്രവര്‍ത്തിക്കുന്നു. അത് കൊണ്ടാണ് വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും അമിത്ഷാ പറഞ്ഞു.

രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചയുടനെ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്ന അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, ഡി.എം.കെ നേതാക്കള്‍ ഇറങ്ങിപോയി.

"ഞങ്ങൾ നിങ്ങളുടെ എണ്ണത്തെയോ മസിൽ പവറിനെയോ പണാധിപത്യത്തെയോ ഭയക്കുന്നില്ല. സിപിഐഎം ന്റെ അവസാന പ്രതിനിധിയായി അവശേഷിക്കുന്ന സാഹചര്യം വന്നാലും ഞാൻ നിങ്ങൾ കൊണ്ടുവരുന്ന ഡ്രാക്കോണിയൻ നിയമങ്ങൾക്കെതിരെ അവസാന ശ്വാസം വരെ പോരാടും. എനിക്കുറപ്പുണ്ട് ഒരുനാൾ ഈ രാജ്യത്തെ ജനത നിങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണി നിരക്കുമെന്ന്".രാജ്യസഭയിലെ യുഎപിഎ ബിൽ ചർച്ചയിൽ സഖാവ് എളമരം കരീം എം പി.

Posted by CPIM Kozhikode on Friday, August 2, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here