മുത്തലാഖ് ആക്ടിനെതിരെ സമസ്ത സുപ്രീംകോടതിയില്‍; ആക്ട് പൗരന്മാരുടെ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം

0
223

ദില്ലി: (www.mediavisionnews.in) കേന്ദ്രം കൊണ്ടുവന്ന മുത്തലാഖ് ആക്ടിനെതിരെ സമസ്ത കേരള ജംഇയത്തുല്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലികുട്ടി മുസ്‌ലിയാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്യത, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്ടിലൂടെ കേന്ദ്രം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.

കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ സീനിയര്‍ അഭിഭാഷകരാവും സമസ്തയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവുക. നേരത്തെ മുത്തലാഖ് ഓര്‍ഡിനന്‍സിന് എതിരെ രണ്ട് തവണ സമസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here