മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം : കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

0
234

കോഴിക്കോട് (www.mediavisionnews.in)  :സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ കെ എം ബഷീറിന്റെ അപകട മരണത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റവാളിക്ക് തക്കശിക്ഷ നല്‍കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

അമിത വേഗത്തില്‍ മദ്യപിച്ചു അപകടത്തിന് കാരണമായ വാഹനമോടിച്ചത് ശ്രീരാം വെങ്കിട്ടരാമനാണ് എന്ന് ദൃസാക്ഷികളെല്ലാം മൊഴി നല്‍കിയ സാഹചര്യത്തില്‍ പ്രതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് അമാന്തിക്കരുത്. സംഭവത്തില്‍ കുറ്റവാളിക്ക് തക്കശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here