മഞ്ചേശ്വരത്തെ മണൽ മാഫിയകൾക്ക് പൊലീസും ലീഗ് നേതാക്കളും ഭരണകക്ഷി നേതാക്കളും കൂട്ട് നിൽക്കുന്നു: ബി.ജെ.പി

0
206

കാസറഗോഡ്: (www.mediavisionnews.in) മഞ്ചേശ്വരത്തെ മണൽ മാഫിയകൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം മുസ്ലിം ലീഗ് നേതാക്കളും ഭരണകക്ഷി നേതാക്കളും സഹായിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രഡിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. ചർച്ചിന് നേരെ ന്യന്ന അക്രമം അപലപനീയമാണ്. 60കാരിയായ വീട്ടമ്മയെ വീട് കയറി അക്രമിച്ചതും മണൽ മാഫിയ തന്നെയാണ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർമാരുടെ മൊബൈൽ ഫോൺ കോളുകൾ പരിശോധനയക്ക് വിധേയമാക്കണം. സമാന്തര റോഡുകൾ നീക്കം ചെയ്യാൻ പോലും റവന്യു ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്ത് വരുമെന്നും ശ്രീകാന്ത് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here