മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക്‌പോസ്റ്റിൽ 12.5 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

0
210

മഞ്ചേശ്വരം: (www.mediavisionnews.in) വാമഞ്ചൂർ എക്സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ കർണാടക കെ.എസ്.ആർ.ടി.സി. ബസ്സിൽ കടത്തുകയായിരുന്ന 12,53,750 രൂപയുടെ കണക്കിൽപ്പെടാത്ത കറൻസിയുമായിയുവാവ് പിടിയിൽ. കുമ്പള കോയിപ്പാടിയിലെ അഹമ്മദ് ദിൽഷാദി(21)നെയാണ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സച്ചിദാനന്ദനും സംഘവും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഓണക്കാലമാകുന്നതോടെ കഞ്ചാവും മദ്യക്കടത്തും വ്യാപകമാകുന്നുവെന്നതിനാൽ എക്സൈസ് പരിശോധന കർശനമാക്കിയിരുന്നു. തുടർനടപടികൾക്കായി മഞ്ചേശ്വരം പോലീസിന് കൈമാറി.

സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫിസർമാരായ പി.ശശി, പി.രാജൻ, സിവിൽ എക്സൈസ് ഓഫീസർ പി.സുജിത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റീന എന്നിവർ ഉണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here