ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് വാങ്ങിയതിന് സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കമല്‍നാഥ്

0
225

ഭോപ്പാല്‍: (www.mediavisionnews.in) സംഘ്പരിവാര്‍ നേതാവ് അടക്കം അഞ്ചു പേര്‍ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് കൈപ്പറ്റിയ സംഭവത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്ന് കമല്‍നാഥ് പറഞ്ഞു.

ഭീകരപ്രവര്‍ത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിങ്ങാണ് സമാനമായ കേസില്‍ വീണ്ടും കുടുങ്ങിയത്. ബല്‍റാമിന്റെ സംഘത്തില്‍പെട്ട സുനില്‍ സിങ്, ശുഭം മിശ്ര എന്നിവരെയും ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

പാകിസ്താനിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് ഇവര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സത്‌ന പൊലീസ് സംഘത്തെ പിടികൂടിയത്. ഇവരുടെ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങളും ലഭിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ടാണ് കൈപ്പറ്റിയതെന്ന് മനസ്സിലായതായി സത്‌ന പൊലീസ് സൂപ്രണ്ട് റിയാസ് ഇഖ്ബാല്‍ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന സംഘം ചിത്രകൂട്, ദേവാസ്, ബര്‍വാനി, മണ്ഡ്‌സോര്‍ എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.

വാട്‌സ്ആപ് കോളിലൂടെയും മെസേജിലൂടെയുമാണ് ഇവര്‍ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 123 പ്രകാരം യുദ്ധാസൂത്രണത്തിനാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here