ബന്തിയോട്‌ – മഞ്ചേശ്വരം ദേശീയപാതയോരം മാലിന്യ നിക്ഷപ കേന്ദ്രമാകുന്നു

0
182

മഞ്ചേശ്വരം: (www.mediavisionnews.in) ദേശീയപാതയോരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. മഞ്ചേശ്വരം, ഹൊസങ്കടി ടൗണ്‍, ബന്തിയോട്‌, കൈക്കമ്പ, ഉപ്പള നായാബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ വന്‍ തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത്‌. അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതാണ്‌ മാലിന്യം വലിച്ചെറിയുന്നത്‌ വ്യാപകമാകാന്‍ കാരണം.

മാലിന്യം ചാക്കുകളിലും പ്ലാസ്റ്റിക്‌ ബേഗുകളിലുമാക്കിക്കൊണ്ടുവന്നാണ്‌ ഇവിടങ്ങളില്‍ തള്ളുന്നത്‌. റോഡിന്‌ ഇരുവശത്തും തള്ളുന്ന മാലിന്യം നായ്‌ക്കള്‍ കടിച്ച്‌ റോഡിലേക്കും മറ്റും കൊണ്ടുവരികയും വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചതഞ്ഞരയുകയും മഴവെള്ളത്തില്‍ ഇവ ഒലിച്ചിറങ്ങുകയും ചെയ്യുന്നത്‌ പരിസരവാസികളെ ആശങ്കയിലാക്കുന്നു.

അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വ വിധ മാലിന്യങ്ങളുമാണ്‌ വാഹനങ്ങളില്‍ എത്തിച്ച്‌ ഇവിടെ തള്ളുന്നത്‌. മാലിന്യം വന്‍ തോതില്‍ തള്ളുന്നതിനെ ജനങ്ങളുടെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ ഇവിടങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത്‌ അധികൃതര്‍ നീക്കം ചെയ്യാറുണ്ടെങ്കിലും ഇപ്പോള്‍ കുറേ നാളുകളായി അങ്ങനെയൊരു പതിവില്ലെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here