ഫോബ്‌സ് പട്ടികയില്‍ ഇടം നേടി യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലി; പട്ടികയിലെ ഏക ഇന്ത്യക്കാരി

0
190

(www.mediavisionnews.in) ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രചോദനാത്മക വനിതകളുടെ ആദ്യ വാര്‍ഷിക റാങ്കിങ്ങിലെ ടേബിള്‍സ് ചെയര്‍പേഴ്സണ്‍ ഷഫീനാ യൂസഫലി സ്ഥാനംപിടിച്ചു. പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ഇവര്‍. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്.

2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്പനിയാണ് ഈ മികവിലേക്ക് ഉയര്‍ത്തിയത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.

മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായി സംരംഭം പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഷുഗര്‍ ഫാക്ടറി, പാന്‍കേക്ക് ഹൗസ്, കോള്‍ഡ് സ്റ്റോണ്‍ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകളും ഇന്ത്യയിലും യുഎഇയിലും അവതരിപ്പിച്ചു. ശക്തമായ മത്സരമുള്ള വിപണിയില്‍ വിജയകരമായും ലാഭകരമായും സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതിനാണ് അംഗീകരാമെന്ന് ഫോബ്‌സ് മാസിക അറിയിച്ചു. ആഡംബര ഫാഷന്‍ ഓണ്‍ലൈന്‍ സ്ഥാപനം ദ് മോഡിസ്റ്റിന്റെ സ്ഥാപക ഗിസ്്‌ലാന്‍ ഗുവനസ്, ഡിസൈനര്‍ റീം അക്ര, ഹുദ കട്ടന്‍ തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here