പ്ലാസ്റ്റിക് നിരോധനം: ഒക്ടോബർ 2 മുതൽ കടുത്ത നടപടി; ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് സൂചന

0
215

ന്യൂദല്‍ഹി (www.mediavisionnews.in) : പ്ലാസ്റ്റിക് നിരോധനം കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു നിരോധനമേർപ്പെടുത്തിയേക്കുമെന്നു സൂചന.

കപ്പുകൾ, പ്ലേറ്റുകൾ, സ്ട്രോകൾ, ക്യാരിബാഗുകൾ തുടങ്ങിയവയ്ക്കും ചെറിയ കുപ്പികൾ, ഷാംപൂ തുടങ്ങിയവയ്ക്കുപയോഗിക്കുന്ന സാഷെകൾ തുടങ്ങിയവയ്ക്കുമാണു നിരോധനം. ഇത്തരം വസ്തുക്കളുടെ നിർമാണവും ഇറക്കുമതിയും ഉപയോഗവും കർശനമായി തടയും. 6 മാസത്തിനു ശേഷം ഇതുപയോഗിക്കുന്നതിനു ശിക്ഷാ നടപടികളും എടുക്കുമെന്നാണ് അറിയുന്നത്.

2022 ൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇന്ത്യയിൽ നിന്ന് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ഗാന്ധിജയന്തി ദിനത്തിൽ വലിയ ചുവടുവയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. 2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇന്ത്യയിൽ നിന്ന് ഒഴിവാക്കണെമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതിൻ്റെ ചുവടുപിടിച്ചാണ് പുതിയ തീരുമാനം.

1.4 കോടി ടൺ പ്ലാസ്റ്റിക്കാണ് പ്രതിവർഷം ഇന്ത്യ ഉപയോഗിക്കുന്നത്. 6 പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചാൽത്തന്നെ ഇതിൽ 5 മുതൽ 10 % വരെ കുറവുണ്ടാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here