പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹരജി; വലിയ പിഴ അടക്കേണ്ട കേസാണിതെന്ന് കോടതി, മുന്നറിയിപ്പിനു പിന്നാലെ ഹരജി പിന്‍വലിച്ച് തടിയൂരി

0
200

കൊച്ചി: (www.mediavisionnews.in) പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയയാള്‍ക്ക് കോടതിയുടെ വിമര്‍ശനം. വിമര്‍ശനത്തെ തുടര്‍ന്ന് ഹരജിക്കാരന്‍ ഹരജി പിന്‍വലിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹരജി നല്‍കിയത്. എന്നാല്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹരജി നല്‍കുകയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രശസ്തിക്കുവേണ്ടി ദുരുദ്ദേശപരമായാണ് ഹരജി നല്‍കിയിരിക്കുന്നത്. വലിയ പിഴ അടക്കേണ്ട കേസാണിത്. ഹരജി പിന്‍വലിച്ചില്ലെങ്കില്‍ ചിലവ് സഹിതം തള്ളുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കി.

ഇതോടെ ഹരജിക്കാരന്‍ ഹരജി പിന്‍വലിച്ച് തടിയൂരുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here