ന്യൂഡല്‍ഹി: (www.mediavisionnews.in) സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു.സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 574 .50 രൂപയായി. നേരത്തെ ഇത് 637 രൂപയായിരുന്നു. കഴിഞ്ഞമാസവും സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറച്ചിരുന്നു. 100 രൂപയുടെ കുറവാണ് അന്ന് വരുത്തിയത്. രാജ്യാന്തര വിപണിയില്‍ പാചകവാതക വില കുറഞ്ഞതാണ് അന്നും രാജ്യത്തും പ്രതിഫലിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.