ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കൂ; കാരണം…

0
339

കൊച്ചി (www.mediavisionnews.in) : ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ഊർജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, കോപ്പര്‍, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊർജ്ജം നൽകി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. 

ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ക്ഷീണം അകറ്റുന്നതിനായി കെെയ്യിൽ അൽപ്പം ഈന്തപ്പഴം കരുതാവുന്നതാണ്. വിളർച്ച, മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാനും വളരെ നല്ലതാണ് ഈന്തപ്പഴം. പ്രതിരോധശേഷി വർധിപ്പിക്കാൻ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് സഹായകമാകും. 

ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഈന്തപ്പഴത്തിന് കഴിവുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഇത് വിളര്‍ച്ച പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. 

പ്രത്യേകിച്ചു ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. പരമ്പരാഗതമായി പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും സ്പേം കൗണ്ട് കൂടാനും സ്പേം മോട്ടിലിറ്റി കൂടാനും ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here