കർണാടക കറവപ്പടിയിലെ റഫീക്കിന് സാന്ത്വനവുമായി ദുബായ് കെഎംസിസി മംഗൽപാടി കമ്മിറ്റി

0
224

ഉപ്പള: (www.mediavisionnews.in) മല ഇടിച്ചലിൽ വീട് പൂർണമായും തകർന്ന കർണാടക കറവപ്പടിയിൽ ദുബായ് കെഎംസിസി മംഗൽപാടി കമ്മിറ്റി കിറ്റ് വിതരണം ചെയ്തു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം രക്ഷാപ്രവർത്തനം നടത്തി. ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പാവൂർ വീടുടമ റഫീക്കിന് കിറ്റ് കൈമാറി. പാവൂർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ നാസിർ യമാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രെട്ടറി ഗോൾഡൻ റഹ്മാൻ, യൂത്ത് ലീഗ് വോർക്കാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹാരിസ് പാവൂർ, ജനറൽ സെക്രെട്ടറി സുബൈർ മാസ്റ്റർ, മീഞ്ച പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സിറാജ് മാസ്റ്റർ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ മുഫാസി കോട്ട, പഞ്ചായത്ത്‌ ക്യാപ്റ്റൻമാരായ അസർ പാവൂർ, നൗഷാദ് മീഞ്ച, റാഷിദ്‌ ചേരാൽ, അഫ്സൽ ബേക്കൂർ, മുഹമ്മദ് ഹനീഫ് പാവൂർ, ഹസൻ കുട്ടി കയർകട്ട, റിയാസ് മിയാപ്പദവ്, ഷഫീക് മീഞ്ച, ഫാഹിസ് പൈവളികെ എന്നിവർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here