കാസർകോട്‌ തലപ്പാടി ദേശീയപാതയിൽ കുഴി അടക്കൽ തുടങ്ങി

0
250

കാസർകോട്‌: (www.mediavisionnews.in) ഗതാഗതം ദുസ്സഹമായ കാസർകോട്‌ തലപ്പാടി ദേശീയപാതയിൽ കുഴി അടക്കൽ തുടങ്ങി. മൊഗ്രാൽ മുതൽ കുമ്പള പെർവാഡ്‌ വരെയുള്ള റോഡിലെ കുഴി അടക്കൽ തുടരുകയാണ്‌. ഉപ്പള മുതൽ തലപ്പാടി വരെയുള്ള റോഡിന്റെ കുഴിയടക്കൽ ബുധനാഴ്‌ച തുടങ്ങും.

കുമ്പള പെർവാഡ്‌ മുതൽ കാലിക്കടവ്‌ വരെയുള്ള ദേശീയപാതയിലെ കുഴി അടച്ച്‌ അറ്റകുറ്റ പണി നടത്താൻ സംസ്ഥാന സർക്കാർ രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പെർവാഡ്‌ മുതൽ മെഗ്രാൽ വരെ മൂന്ന്‌ പ്രവൃത്തികളിലായി 75 ലക്ഷം രൂപയുടെ കരാറാണ്‌ നൽകിയിട്ടുള്ളത്‌. മൊഗ്രാൽ പാലം മുതൽ അണങ്കൂർ വരെ 98.6 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ്‌ അനുമതി. ചട്ടഞ്ചാൽ മുതൽ കാലിക്കടവ്‌ വരെ 75 ലക്ഷം രൂപയുടെ പ്രവൃത്തി നടക്കും.

തലപ്പാടി മുതൽ കുമ്പള പെർവാഡ്‌ വരെ ദേശീയപാത റീ ടാർ ചെയ്യാൻ 12 കോടി രൂപ അനുവദിച്ചിട്ടടുണ്ട്‌. ദേശീയപാത അതോറിറ്റി മുഖേനയാണ്‌ തുക ലഭ്യമാക്കിയത്‌. തലപ്പാടി– ഉപ്പള, ഉപ്പള– കുമ്പള പെർവാഡ്‌ റീച്ചുകളിൽ കുഴി അടച്ച്‌ അടിത്തറ ബലപ്പെടുത്തിയാണ്‌ റോഡ്‌ റീ ടാർ ചെയ്യുക. തലപ്പാടി– ഉപ്പള റീച്ചിൽ 6.60 കോടി രൂപയുടെ പ്രവൃത്തിയാണ്‌ നടക്കുക. റീടാറിങ്ങിന്‌ മാത്രമാണ്‌ ദേശീയപാത അതോറിറ്റി തുക അനുവദിച്ചിട്ടുള്ളത്‌. കുഴി അടച്ച്‌ അടിത്തറ ബലപ്പെടുത്തൽ കരാറുകാരന്റെ അധിക ബാധ്യതയാകും. ഉപ്പള–- കുമ്പള പെർവാഡ്‌ റീച്ചിൽ 5.40 കോടി രൂപയുടെ ചെലവ്‌ വരും. നാലുവരി ദേശീയപാത വികസനം കാരണം കേന്ദ്ര സർക്കാർ വർഷങ്ങളായി അറക്കുറ്റ പണിക്ക്‌ ഫണ്ട്‌ അനുവദിക്കാത്തതിനാലാണ്‌ ദേശീയപാത തകർന്നത്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here