ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും: കാസര്‍കോട്ട് ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട്

0
194

കാസർകോട് (www.mediavisionnews.in) : ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. നാലു ദിവസം കൂടി ശക്തമായ മഴ പെയ്യും. മഴ ശക്തമായ സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ  ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. 
ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here