എം.എ ഖാസിം മുസ്ലിയാർ വിജയം കൈവരിച്ച് വിടപറഞ്ഞ വിജ്ഞാന ദാഹി: യു.എം ഉസ്താദ്

0
224

മൊഗ്രാൽ (www.mediavisionnews.in): കർമ്മ വീഥിയിൽ വിജയം കൈവരിച്ച് വിടപറഞ്ഞ വിജ്ഞാന ദാഹിയാണ് എം.എ ഖാസിം മുസ്ലിയാർ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ ശൈഖുനാ യു.എം ഉസ്താദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ഉമ്മത്തിന് വേണ്ടി മാലോകർ അറഫയിൽ സംഗമിച്ച് ദുആ ചെയ്യുന്ന ദിവസം വിടപറഞ്ഞുപോയ എം.എ ഖാസിം മുസ്ലിയാരുടെ തഖ്വയിലടങ്ങിയ എളിമയുള്ള ജീവിതം നമുക്ക് പാഠിക്കാനുള്ളതാണ്. അദ്ദേഹത്തിന്റെ മികച്ച സംഘാടനത്തിന്റെ ഫലമാണ് ഇമാം ശാഫി തങ്ങളുടെ പേരിലുള്ള സ്ഥാപനം. അതിനെ വളർത്തിയെടുക്കേണ്ട ബാധ്യത പ്രദേശ വാസികൾക്കുണ്ടെന്നും യു.എം ഉസ്താദ് കൂട്ടിചേർത്തു.

എസ്.കെ.എസ്.എസ്.എഫ് മൊഗ്രാൽ ടൗൺ യൂണിറ്റ് ബിസ്മില്ലാ കോംപ്ലക്സിൽ വെച്ച് നടത്തിയ എം.എ ഖാസിം മുസ്ലിയാർ അനുസ്മരണ- പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു.എം.ഉസ്താദ്. മൊഗ്രാൽ ചളിയങ്കോട് മസ്ജിദ് ഖത്തീബ് അഷ്റഫ് ഫൈസി ദേലംപാടി പ്രാർത്ഥന നടത്തി. ശാഖ സെക്രട്ടറി അനസ് കടവത്ത് സ്വാഗതം പറഞ്ഞു. ടൗൺ ശാഫി മസ്ജിദ് ഇമാം റിയാസ് അശ്ശാഫി അധ്യക്ഷത വഹിച്ചു. ടൗൺ ശാഫി മസ്ജിദ് ഖത്തീബ് അബ്ദുൽ സലാം വാഫി വാവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ആധുനിക സമൂഹത്തോട് ചേർന്ന് നിന്ന് പ്രവർത്തിച്ച മഹാമനീഷിയാണ് എം.എ ഖാസിം മുസ്ലിയാർ എന്നും സമന്വയ വിദ്യാഭ്യാസ രംഗത്ത് ഇമാം ശാഫി അക്കാദമിയിലൂടെ അദ്ദേഹം അത് കാണിച്ചു തരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. സയ്യിദ് ശറഫുദ്ദീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുങ്കൈ പ്രാർത്ഥന സംഗമത്തിന് നേതൃത്വം നൽകിയ യോഗത്തിൽ മേഖല പ്രസിഡന്റ് കബീർ ഫൈസി പെരിങ്കടി, വലിയ ജമാഅത്ത് സെക്രട്ടറി ബി.വി.എ ഹമീദ് മൗലവി, ഹുസൈൻ മുസ്ലിയാർ, റിയാസ് പേരാൽ, വി.പി.എ ഖാദർ, ടി.എം ശുഹൈബ്, റിയാസ് കരീം, ചന്ദ്രിക മുഹമ്മദ് കുഞ്ഞി, ഇർഷാദ് മൊഗ്രാൽ, അൻവർ മാസ്റ്റർ, അമീൻ യു.എം, ജംഷീർ മൊഗ്രാൽ, ബദറുദ്ദീൻ ഗല്ലി, സി.എച്ച് ഖാദർ, സമാൻ മീലാദ് നഗർ തുടങ്ങിയവർ​സംബന്ധിച്ചു. ശാഖാ വർക്കിംഗ് സെക്രട്ടറി ആഷിക് മൊഗ്രാൽ നന്ദി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here