ഉപ്പള ബേകൂറിൽ വേഷം മാറി കാറിലെത്തിയ കർണാടക പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു; തട്ടിക്കൊണ്ടുപോയെന്ന് കരുതി നാട്ടുകാരും പോലീസും പരക്കം പാഞ്ഞു

0
231

ഉപ്പള (www.mediavisionnews.in) :വേഷം മാറി കാറിലെത്തിയ കർണാടക പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. എന്നാൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പരിഭ്രന്തി പരത്തി. ഇന്നലെ ഉച്ചയോടെ ബേകൂർ ശാന്തിഗുരിയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്.

പ്രതാപ് നഗർ സ്വദേശിയായ യുവാവ് ശാന്തിഗുരിയിൽ നിൽക്കുമ്പോഴാണ് വെള്ള ഫോർച്യൂണർ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ ബലമായി കാറിൽ കയറ്റിയത്. തുടർന്ന് കാർ വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. ദൃക്സാക്ഷികൾ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ബഹളം വെച്ചു.

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന രീതിയിൽ ഉപ്പളയിലും പരിസരങ്ങളിലും വാർത്ത പ്രചരിച്ചു. ചിലർ കുമ്പള പോലീസിലും മഞ്ചേശ്വരം പോലീസിലും വിവരം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഈ ഭാഗങ്ങളിൽ രണ്ട് പേരെ തട്ടിക്കൊണ്ടു പോകുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറാത്ത പോലീസിനും ഇതോടെ പരിഭ്രാന്തി ഉണ്ടാക്കി.

കർണാടക പോലീസ് എത്തിയാണ് യുവാവിനെ കൊണ്ടുപോയതെന്ന് ചിലർ പറഞ്ഞതോടെ മഞ്ചേശ്വരം പോലീസ് കർണാടയിലെ ചില പോലീസുക്കാരെ ബന്ധപ്പെട്ടു. എന്നാൽ ഞങ്ങൾ ആരേയും കസ്റ്റഡിൽ എടുത്തില്ലെന്നാണെത്രെ അവർ പറഞ്ഞത്. രണ്ട് മണിക്കൂറിന് ശേഷമാണ് യഥാർത്ഥ സംഭവം അറിയുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് ബംഗളൂരു പോലീസാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പിന്നീട് അറിഞ്ഞു. ഇതോടെയാണ് നാട്ടുക്കൾക്കും പോലീസിനും ആശങ്ക നീങ്ങിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here