ഉപ്പളയിൽ ബസ് യാത്രക്കാരന്റെ ട്രൗസറിന്റെ കീശ മുറിച്ച് 29,000 രൂപ കവർന്നു

0
222

ഉപ്പള (www.mediavisionnews.in) :ഉപ്പളയിൽ പോക്കറ്റടി സംഘം തമ്പടിച്ചതായി വിവരം. ബസ് യാത്രക്കാരന്റെ ട്രൗസറിന്റെ കീശ മുറിച്ച് 29,000 രൂപ കവന്നു. ബന്തിയോട് പാച്ചാണി പേരൂരിലെ യൂസഫിന്റെ പണമാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ബന്തിയോട് നിന്ന് ഉപ്പളയിലേക്ക് ബസിൽ യാത്ര ചെയ്യവെ ആണ് പണം നഷ്ടപ്പെട്ടത്.

നയാബസാറിൽ എത്തിയപ്പോഴാണ് ട്രൗസറിന്റെ കീശ മുറിച്ച നിലയിൽ കാണുന്നത്. ഉപ്പളയിലെ ബാങ്കിലേക്ക് പണം അടക്കാൻ കൊണ്ടുപോകുമ്പേഴായിരുന്നു പോക്കറ്റടിക്ക് ഇരയായത്. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം പേരുടെ പണം നഷ്ടപ്പെട്ടതായി വിവരം ഉണ്ട്. പെരുന്നാളിന് വസ്ത്രം വാങ്ങാനെത്തിയ പേരാൽ സ്വദേശിനിയുടെ അയ്യായിരം രൂപ മോഷണം പോയിരുന്നു.

ഹൊസങ്കടിയിൽ മിയാപദവിലെ ലക്ഷമണന്റെ 7,500 രൂപയാണ് ഒരാഴ്ച്ച മുമ്പ് പോക്കറ്റടിച്ചത്. കേസിന്റെ പിന്നാലെ പോകണമെന്ന് കരുതി പലരും പോലീസിൽ പരാതിപ്പെടാറില്ല. തിരക്കുള്ള ബസുകളും കടകളും കേന്ദ്രീകരിച്ചാണ് പോക്കറ്റടി സംഘം നിലയുറപ്പിച്ചിരിക്കുന്നത്. യൂസഫിന്റെ പരാതിയിൽ മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here