ഉപ്പളയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണം; മംഗൽപാടി ജനകീയവേദി പ്രവർത്തകർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി

0
220

ഉപ്പള: (www.mediavisionnews.in) മംഗലാപുരം കാസർഗോഡ് ദേശീയപാത 66ൽ നിത്യസംഭവമായി മാറുന്ന വാഹന ഗതാഗതക്കുരുക്കിന്, പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയവേദി പ്രവർത്തകർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. കാസർഗോഡ് ജില്ലയിലെയും, തൊട്ടടുത്ത ജില്ലകളിലെയും രോഗികൾ ചികിത്സയ്ക്ക് ആശ്രയിക്കുന്ന മംഗലാപുരത്ത് എത്തിച്ചേരുന്നതിന് മണിക്കൂറുകളോളം ഉപ്പളയിൽ കഠിനമായ ഗതാഗതക്കുരുക്കിൽ പെടുന്നത് കാരണം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പേ മരണമടയുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. എയർപോർട്ടിൽ എത്താൻ വൈകുന്നത് കാരണം ജോലി നഷ്ടമാവുന്നതും പതിവാകുന്നു. കച്ചവട ആവശ്യത്തിന് മറ്റു സ്ഥലങ്ങളിലേക്ക്പോകുന്ന വ്യാപാരികളും, പഠനാവശ്യത്തിന് പോകുന്ന വിദ്യാർത്ഥികളും ഗതാഗതക്കുരുക്ക് മൂലം അനുഭവിക്കുന്ന കഷ്ടതകൾക്ക് കയ്യും കണക്കുമില്ല.

റോഡിനിരുവശത്തും തലങ്ങും വിലങ്ങുംഉള്ള അനധികൃത പാർക്കിംങ്ങും, ലൈൻ ബസുകൾ ബസ് ബേയിൽ നിർത്താത്തതും, സമീപത്തെ കല്യാണമണ്ഡപങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഈ പ്രശ്നങ്ങളിൽ ജില്ലാ കലക്ടർ അടിയന്തരമായി ഇടപെട്ട്, പരിഹാര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മംഗൽപാടി ജനകീയവേദി പ്രവർത്തകർ കലക്ടർക്ക് നിവേദനം നൽകിയത്. അഡ്വ: കരീം പൂന, സിദ്ദിഖ് കൈകമ്പ, അബൂ തമാം, അഷാഫ് മൂസ, റഷീദ് മാഷ്, തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here