ആഷസ് ഹീറോയ്ക്ക് വിചിത്ര സമ്മാനം പ്രഖ്യാപിച്ച് സ്‌പോണ്‍സര്‍

0
222

ലീഡ്‌സ് (www.mediavisionnews.in) : ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീരോചിതം വിജയത്തിലെത്തിച്ച ബെന്‍ സ്‌റ്റോക്‌സിന്റെ കൂട്ടാളി ജാക്ക് ലീച്ചിന് വിചിത്രമായ ഒരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ആഷസ് സ്‌പോണ്‍സറായ സ്‌പെക്‌സേവേഴ്‌സ്. ജീവിതകാലം മുഴുവന്‍ ജാക്ക് ലീച്ചിന് കണ്ണട സൗജന്യമായി നല്‍കുമെന്നാണ് സ്‌പോണ്‍സര്‍മാരുടെ വാഗ്ദാനം.

ലീച് ബൗള്‍ നേരിടാന്‍ ഒരുങ്ങുന്ന സമയത്തെല്ലാം തന്റെ കണ്ണട തുടക്കുന്നത് കാണാമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ബന്‍ സ്റ്റോക്‌സ് സ്‌പെക്‌സേവേഴ്‌സിന് അയച്ച ട്വീറ്റ് കണ്ടാണ് സ്പോണ്‍സര്‍മാര്‍ ലീച്ചിന് ജീവിത കാലം മുഴുവന്‍ കണ്ണട സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്.

മത്സരത്തില്‍ 17 പന്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് ജാക്ക് സ്വന്തമാക്കിയത്. എന്നാല്‍ ആ പുറത്താകാതെയുളള ഒരു റണ്‍സിന്റെ ബലത്തിലാണ് ബെന്‍സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ അവിശ്വസനീയ വിജയത്തിലെത്തിച്ചത്. 76 റണ്‍സാണ് അവസാന വിക്കറ്റില്‍ ജാക്കിനൊപ്പം സ്റ്റോക്‌സ് കൂട്ടുകെട്ടുയര്‍ത്തിയത്.

ഒന്‍പതിന് 286 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ജാക്കിന്റെ സഹായത്തോടെയാണ് 359 റണ്‍സ് വിജയലക്ഷ്യത്തില്‍ ബെന്‍ സ്‌റ്റോക്‌സ് എത്തിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here