ബന്തിയോട് (www.mediavisionnews.in) : ബന്തിയോട്ട് വെച്ച് ഷിറിയ സ്വദേശിയായ അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപ്പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കുമ്പള പോലീസ്. സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയ സംഘം എത്തിയത് കർണാടക രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിൽ.
സ്വിഫ്റ്റ് ഡിസയർ കാർ പൈവളികെ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഉടമയെ ബന്ധപ്പെട്ടപ്പോൾ കല്യാണാവശ്യാർത്ഥം പച്ചമ്പള സ്വദേശിക്ക് രണ്ട് ദിവസം മുമ്പ് വാടകയ്ക്ക് നലകിയതായാണ് പറഞ്ഞത്.
ആൾട്ടോ 800 കാർ ബണ്ട്വാൾ സ്വദേശിയുടേതാണെന്ന് വ്യക്തമായി. സിദ്ധിഖിന്റെ അനുജൻ കുരുഡപദവ് സ്വദേശിയുമായി 15 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നുവെത്രെ. ഇതാണ് തട്ടിക്കൊണ്ടുപോകാൻ കാരണമായെതെന്ന് സംശയിക്കുന്നത്. ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്.
രണ്ടു കാറുകളിലെത്തിയ എട്ടു പേരെയും രണ്ടു ബൈക്കുകളിലെത്തിയ നാല് പേരെയും കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് നാലുപ്പേർക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസ് പിന്തുടരുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് സംഘം സിദ്ധിഖിനെ വിട്ടത്.
പോലീസിന്റെ സംയോജിതമായ ഇടപെടൽമൂലമാണ് തട്ടിക്കൊണ്ടുപോയ സിദ്ധീഖിനെ വിട്ടയച്ചത്. അതേസമയം പണമിടപാടുകളെ തുടർന്ന് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ ഏറിവരുന്നത് ഭീതി സൃഷ്‌ടിച്ചിരിക്കുകയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.