സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും

0
199

കൊല്ലം: (www.mediavisionnews.in) സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് മില്‍മ ഫേഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മില്‍മയുടെ വിശദീകരണം.

കാലിത്തീറ്റയടക്കമുള്ളവയുടെ വില ഗണ്യമായി വര്‍ധിച്ചതാണ് വില കൂട്ടുന്നതിന് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. കാലിത്തീറ്റയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മില്‍മയുടെ നിലപാട്.

വില വര്‍ധിപ്പിക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുക എന്നത് മാത്രമാണ് പോംവഴിയെന്ന് മില്‍മ ചൂണ്ടിക്കാട്ടുന്നു. നിരക്കു വര്‍ധന സംബന്ധിച്ച് ശാസത്രീയമായി പഠിക്കാന്‍ ഒരു സമിതിയെ മില്‍മ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇത് ലഭിച്ച ശേഷമേ ലിറ്ററിന് എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് തീരുമാനം എടുക്കൂ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here