ഷിറിയ കുന്നിൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന് ആസ്ഥാന മന്ദിരം നിർമിക്കാൻ തീരുമാനം

0
202

ബന്തിയോട്: (www.mediavisionnews.in) ഷിറിയ കുന്നിൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന് കീഴിൽ മാസന്തോറും നടത്തി വരാറുള്ള മജ്ലിസുന്നൂർ പരിപാടിക്കായി സ്ഥലവും ആസ്ഥാന മന്ദിരവും നിർമ്മിക്കാൻ തീരുമാനമായി. സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായി ഷിറിയ കുന്നിൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ കമ്മിറ്റി ചെയർമാൻ അബ്ബാസ്‌ ഓണന്തയും ഭാരവാഹികളും റസാക്ക് ഓണന്തയ്ക്ക്‌ ഒരു ലക്ഷം രൂപ അഡ്വാൻസ് കൈമാറി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഉപദേശക സമിതി അംഗങ്ങളായ മഹ്‌മൂദ്‌ ഇബ്രാഹിം പുതിയങ്ങാടി, ഹസൈനാർ കട്ടം, മഹ്‌മൂദ്‌ ഹാജി കയ്യാർ, മുഹമ്മദ്‌ മേർക്കള, സത്താർ ഒളയം, ഫിറോസ്‌ ഓണന്ത, പ്രസിഡണ്ട് മൊയ്തീൻ കുട്ടി, ജനറൽ സെക്രട്ടറി സാലി ഷിറിയ കുന്നിൽ, സെക്രട്ടറി ഹനീഫ്‌ ഓണന്ത, ആലി കട്ടം, ഹാരിസ്‌ അമ്പട്ടകുഴി എന്നിവർ സന്നിഹിതരായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here