വാഷിങ്ടണ്‍: (www.mediavisionnews.in) വാട്സാപ്പിന്‍റെയും ഇന്‍സ്റ്റാഗ്രാമിന്‍റെയും പേരുകളില്‍ മാറ്റം വരുത്താനൊരുങ്ങി ഫേസ്ബുക്ക്. വാട്സാപ്പിന്‍റെയും ഇന്‍സ്റ്റാഗ്രാമിന്‍റെയും പേരുകള്‍ക്കൊപ്പം ഫേസ്ബുക്കിന്‍റെ കൂടെ പേര് ചേര്‍ക്കാനാണ് ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം.
‘വാട്സാപ്പ് ഫ്രം ഫേസ്ബുക്ക്’ എന്നും ‘ഇന്‍സ്റ്റാഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നുമാണ് പുതിയ പേരുകള്‍. ഈ സേവനങ്ങള്‍ ഫേസ്ബുക്കിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കാനാണ് പേരുകളില്‍ മാറ്റം വരുത്തുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നീ ആപ്ലിക്കേഷനുകളുടെ ലോഗ് ഇന്‍ സ്ക്രീനിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലുമാണ് ഫേസ്ബുക്കിന്‍റെ പേര് കൂടി പ്രത്യക്ഷപ്പെടുക.
എന്നാല്‍ ഫേസ്ബുക്കിന്‍റെ പുതിയ തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വാട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്ക് പിന്നീട് സ്വന്തമാക്കുകയായിരുന്നെന്നും അതുകൊണ്ട് തന്നെ പേര് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് വിമര്‍ശനം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.