മഞ്ചേശ്വരത്ത് മണൽക്കടത്ത് സംഘവും നാട്ടുകാരും ഏറ്റുമുട്ടി; വീടിന്റെ ഗേറ്റ് തകർത്തു

0
216

മഞ്ചേശ്വരം (www.mediavisionnews.in):  കുണ്ടുകുളക്കയിൽ നാട്ടുകാരും മനക്കടത്തു സംഘവും ഏറ്റുമുട്ടി. വീടിന്റെ ഗേറ്റ് ടിപ്പർ ലോറിയിടിച്ച് തകർത്തു. ഒരു ടെമ്പോ നാട്ടുകാർ പിടികൂടി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഈ ഭാഗത്ത് വർഷങ്ങളോളമായി യാതൊരു നിയന്ത്രവുമില്ലാതെ മണൽ കടത്തുണ്ടെത്രെ. ഇതിനെതിരെ നാട്ടുകാർ പലപ്രാവശ്യം മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാവാത്തതിൽ ആക്ഷേപമുണ്ട്.

ഇന്ന് പുലർച്ചെ മണലെടുക്കാൻ വന്ന 30ൽപരം ടിപ്പർ ലോറികളെയും ടെമ്പോയും സംഘടിച്ചെത്തിയ നാട്ടുകാർ തടയുകയായിരുന്നു. അതിനിടെ നാട്ടുകാരും മണൽക്കടത്ത് സംഘവും വാക് തർക്കമുണ്ടായി. ടിപ്പർ ലോറികൾ നാട്ടുകാരെ വെട്ടിച്ച് രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി സോജൻ ഡിസൂസ എന്നയാളുടെ വീടിന്റെ ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഗേറ്റ് തകർന്നു. ഒരു ടെമ്പോ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here