പുഴകളും ഡാമുകളും വൃത്തിയായി സംരക്ഷിക്കും: യു.കെ യൂസുഫിന് മന്ത്രിമാരുടെ ഉറപ്പ്

0
242

കാസര്‍കോട് (www.mediavisionnews.in): പത്തുവര്‍ഷമായി പുഴകളില്‍ നിന്നും ഡാമുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യാത്തത് കാരണം ഇവര്‍ക്ക് സംഭരണ ശേഷി കുറയുന്നുവെന്നും ജലം വഴിമാറി ഒഴുകി വന്‍ പ്രളയമുണ്ടാകുന്നുവെന്നും പ്രമുഖ വ്യവസായി യു.കെ യൂസുഫ് മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ ടീച്ചര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. പാറമടകള്‍ പൊട്ടിച്ച് കൃത്രിമ മണലുണ്ടാക്കുന്നത് കാരണം മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും ഉണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുമായി സംസാരിച്ച് എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് മന്ത്രിമാര്‍ യു.കെ യൂസുഫിന് ഉറപ്പ് നല്‍കി. പുഴയില്‍ നിന്നും മണ്ണ് മാറ്റിയില്ലെങ്കില്‍ പുഴ നശിക്കുമെന്നും പ്രകൃതി ദുരന്തമുണ്ടാകുമെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ യു.കെ യൂസുഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here