ദുരുദ്ദേശമില്ല; മറ്റു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
339

തിരുവനന്തപുരം: (www.mediavisionnews.in) ഒക്ടോബറിൽ ആറ് മാസം തികയുന്നതുകൊണ്ടാണ് പാലായില്‍ തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മറ്റിടങ്ങളിൽ നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത, മഞ്ചേശ്വരത്തും നവംബർ വരെ സമയം ഉണ്ട്.

ഒരിടത്ത് മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ദുരുദ്ദേശമില്ലെന്നും ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

നാല് മണ്ഡലങ്ങളില്‍ അവിടുത്തെ എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇവിടങ്ങളില്‍ ജൂണ്‍ മുതലാണ് ഒഴിവ് വന്നിട്ടുള്ളത്. മഞ്ചേശ്വരത്ത് ഹൈക്കോടതി വിധി വന്നത് ജൂലായിലാണ്. അത് കൊണ്ട് ജൂലായ് മുതലാണ് അവിടെ ഒഴിവ് കണക്കാക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here