കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍: 31 വരെ 17ട്രെയിനുകള്‍ റദ്ദാക്കി, ഇന്നു മാത്രം കേരളത്തിലേക്ക് അഞ്ച് ട്രെയിനുകള്‍ ഓടില്ല

0
237

തിരുവനന്തപുരം: (www.mediavisionnews.in) കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തടസ്സപെട്ട ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലായില്ല. ഇന്നും നിയന്ത്രണം തുടരുകയാണ്. കൊങ്കണ്‍ പാതയില്‍ പാടി-കുലക്ഷേത്ര പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

പാത നവീകരണ ജോലി പൂര്‍ത്തിയാകാത്തതിനാല്‍ ഈ മാസം 31 വരെയുള്ള 17ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയാണ്.

കേരളത്തിലേക്കുള്ള ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22655), തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22633), എറണാകുളം-ഓഖ ദ്വൈവാര എക്‌സ്പ്രസ് (16338),എറണാകുളം-ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്‌സ്പ്രസ് (12224) പുണെ-എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22150) എന്നിവയാണ്.
പാളത്തില്‍ വീണ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, എറണാകുളം-അജ്മീര്‍, മുംബൈ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ് എന്നീ സര്‍വിസുകള്‍ റെയില്‍വേ പാലക്കാട് വഴി തിരിച്ചുവിട്ടു.

ഞായറാഴ്ച പുറപ്പെട്ട ഡെറാഡൂണ്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ്(22660), ഗാന്ധിധാം-തിരുനെല്‍വേലി(19424), ഓഖ-എറണാകുളം ദ്വൈവാര എക്‌സ്പ്രസ് (16337), ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് (12201), എറണാകുളം-പുണെ എക്‌സ്പ്രസ്(11098), എറണാകുളം-അജ്മീര്‍ സ്‌പെഷല്‍ പാസഞ്ചര്‍(02797), നാഗര്‍കോവില്‍-ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് (16336), നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് (12618), ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345), ശ്രീ ഗംഗാനഗര്‍-കൊച്ചുവേളി പ്രതിവാര ട്രെയിന്‍ (16311), ഇന്ന് പുറപ്പെടേണ്ട ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617)എന്നിവയാണ് വഴിതിരിച്ചുവിട്ട മറ്റ് ട്രെയിനുകള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here