കടൽക്ഷോഭം: ഉപ്പള മണിമുണ്ടയിൽ രണ്ട് വീടുകൾ തകർന്നു- (വീഡിയോ)

0
237

ഉപ്പള: (www.mediavisionnews.in) മണിമുണ്ടയിൽ കടൽക്ഷോഭത്തെത്തുടർന്ന് രണ്ട് വീടുകൾ തകർന്നു. എട്ടോളം വീടുകൾ ഭീഷണി നേരിടുന്നു. കടലാക്രമണത്തിൽ ഇവിടെ റോഡുകളും തകർന്നു. മണിമുണ്ടയിലെ അബ്ദുൽ റഷീദ്, സയിദ് ഇബ്രാഹിം എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.

മണിമുണ്ട, ഹനുമാൻനഗർ, ശാരദനഗർ, മൂസോടി ഭാഗങ്ങളിലാണ് കടലേറ്റം ശക്തമാകുന്നത്. മഴ കനക്കുമ്പോൾ ഈ ഭാഗങ്ങളിൽ കടലേറ്റം പതിവാകുകയാണ്. ഇതുമൂലം തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. കടൽ കരയിലേക്ക് കയറിയതിനെത്തുടർന്ന് നിരവധി കാറ്റാടിമരങ്ങളും തെങ്ങുകളും കടപുഴകി വീണു. കഴിഞ്ഞ മഴക്കാലത്ത് കടലേറ്റത്തിൽ മൂസോടിയിൽ നിരവധി വീടുകൾ തകർന്നിരുന്നു.

മണിമുണ്ടയിൽ കഴിഞ്ഞവർഷം കടലേറ്റത്തിൽ തീരദേശ റോഡ് പാടേ തകർന്നിരുന്നു. തുടർന്ന് ഇവിടെ ഗ്രീൻ ബെൽറ്റ് സ്ഥാപിച്ച് റോഡ് പുതുക്കിപ്പണിയുകയുണ്ടായി. ഏതാനും ദിവസംമുമ്പ് കടലേറ്റത്തെത്തുടർന്ന് വീണ്ടും റോഡ് ഭാഗികമായി തകർന്ന നിലയിലാണ്. മാത്രമല്ല പ്രദേശവാസികളായ അലീമ, ശാരദ, കേശവൻ, അവ്വാബി എന്നിവരുടെ വീട്ടുമുറ്റംവരെ വെള്ളം കയറിയിരുന്നു. ഈ കുടുംബങ്ങൾ ഇപ്പോഴും ഭീതിയിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here