ഉപ്പളയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു കാർ കൂടി കണ്ടെടുത്തു; പ്രതികൾക്കായി തിരച്ചിൽ ഊർജിതം

0
193

കുമ്പള (www.mediavisionnews.in) :ഉപ്പളയിലെ വ്യാപാരിയും ബന്തിയോട് ഷിറിയ ജമാഅത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ അബൂബക്കർ സിദ്ധീഖിനെ(34) തട്ടിക്കൊണ്ടുപോയ കേസിൽ ഒരു കാർ കൂടി പോലീസ് കണ്ടെടുത്തു. അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറാണ് കർണാടക മഞ്ഞനാടിയിൽ നിന്ന് പോലീസ് കണ്ടെടുത്തത്.

സംഘം രണ്ട് കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ അബൂബക്കർ സിദ്ധീഖിനെ വിട്ടയക്കുകയായിരുന്നു. ഈ കേസിൽ ഉൾപ്പെട്ട കാറുകളിൽ ഒന്ന് കുമ്പള എസ്.ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരെത്തെ പിടികൂടിയിരുന്നത്.

തട്ടിക്കൊണ്ടു പോയ പ്രതികളിൽ ഒരാളായ സൈനുൽ ആബിദ് ഈ കാറിൽ ചാരായം കടത്തുന്നതിനിടയിലാണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്. മദ്യക്കടത്തു കേസിൽ റിമാൻഡിലായ സൈനുൽ ആബിദ് തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യാനായി കുമ്പള പോലീസ് കസ്റ്റഡിയിൽ വാങ്ങും.

രണ്ടാമത് പിടികൂടിയ കാർ കുമ്പള പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പിടിയിലാകാനുള്ള പ്രതികളിൽ അഞ്ച് പേർ മംഗളൂരുവിലേക്ക് കടന്നതായുള്ള സൂചനയെ തുടർന്ന് ഇവരെ പിടികൂടാൻ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here