സംസ്ഥാനത്ത് വൈദ്യുതിക്ഷാമം: ഇന്ന് പവര്‍കട്ടുണ്ടാവുമെന്ന് കെഎസ്ഇബി

0
275

തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് വൈകുന്നേരം 7.30 മുതല്‍ രാത്രി 10 മണി വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്‍റെ കുറവ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കെഎസ്ഇബി ഇറിയിച്ചു. 

കേന്ദ്ര ഗ്രിഡില്‍ നിന്നും വാങ്ങുന്ന വൈദ്യുതിയില്‍ കുറവ് വന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുമാണ് കെഎസ്ഇബി വൈദ്യുതി വാങ്ങാറുള്ളത്. എന്നാല്‍ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വരുമെന്ന വിവരം ഇന്ന് വൈകിട്ടോടെ മാത്രമാണ് കെഎസ്ഇബിക്ക് ലഭിച്ചത്. ഇതോടെ കുറവുള്ള വൈദ്യുതി എത്തിക്കാന്‍ ബന്ദല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ലെന്ന് കെഎസ്ഇബി വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്നൊരു ദിവസത്തേക്ക് മാത്രമായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും കെഎസ്ഇബി അറിയിച്ചു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here