ലണ്ടന്‍: (www.mediavisionnews.in) പാക് ക്രിക്കറ്റ് താര൦ ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!!
പന്ത്രണ്ടാം ലോകകപ്പിലെ അവസാന മത്സരത്തിന് ശേഷമായിരുന്നു ഷൊയ്ബിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്നലെ ലോര്‍ഡ്സില്‍ ബംഗ്ലാദേശിനെതിരായി നടന്ന മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചെങ്കിലും ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായിരുന്നു.
ഈ മത്സരത്തോടെ താന്‍ വിരമിക്കുന്നതായി ഷൊയ്ബ് മാലിക് തന്‍റെ ട്വിറ്ററില്‍ കുറിച്ചു.
”ഇന്ന് ഞാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ്. എനിക്കൊപ്പം കളിച്ച എല്ലാ ടീമംഗങ്ങള്‍ക്കും, എന്നെ പരിശീലിപ്പിച്ച പരിശീലകര്‍ക്കും, കുടുംബത്തിനും, കൂട്ടുകാര്‍ക്കും, മാധ്യമങ്ങള്‍ക്കും, സ്പോണ്‍സേഴ്സിനും നന്ദി. എല്ലാത്തിനുമുപരി എന്‍റെ ആരാധകര്‍ക്കും, ഐ ലവ് യൂ ഓള്‍”- ഷൊയ്ബ് കുറിച്ചു.
ഷൊയ്ബിന് യാത്രയയപ്പ് നല്‍കുന്ന ടീമംഗങ്ങളുടെ വീഡിയോ ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിട്ടുണ്ട്. 287 ഏകദിന മത്സരങ്ങളില്‍ നിന്നായി 7534 റണ്‍സാണ് ഷൊയ്ബ് മാലിക്കിന്‍റെ സമ്ബാദ്യം.
ഒന്‍പത് സെഞ്ചുറികളും, 44 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണ് ഷൊയ്ബിന്‍റെ റണ്‍സ് വേട്ട. 34.55 ബാറ്റി൦ഗ് ശരാശരിയുള്ള ഷൊയ്ബ് 158 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളി൦ഗ് പ്രകടനം.
ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച മാലിക് എട്ടു റണ്‍സ് മാത്രമാണെടുത്തത്. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മാലിക് മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെയാണ് അവസാന ഏകദിനം കളിച്ചത്.
1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്‍റെ ഏകദിന അരങ്ങേറ്റം. ഇതോടെ 37-കാരന്‍റെ 20 വര്‍ഷത്തെ കരിയറിനാണ് വിരാമമാകുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.