ലോകകപ്പ് സെമിഫൈനല്‍ ; പാകിസ്ഥാന്റെ സാധ്യതകള്‍ ഇനിയിങ്ങനെ

0
309

ലണ്ടന്‍ (www.mediavisionnews.in)  ന്യൂസിലാന്‍ഡിനെതിരായ 119 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ്‌ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ വിജയത്തോടെ പാകിസ്ഥാന്റെ സെമിഫൈനല്‍ സാധ്യതകള്‍ ഏറെക്കുറേ അസ്തമിച്ചുകഴിഞ്ഞു. എന്നാല്‍ അസാധ്യമായ ചില സാധ്യതകളും പാകിസ്ഥാന് മുന്‍പില്‍ ഇനിയുണ്ട് അവ ഏതെന്ന് നോക്കാം.

ബംഗ്ലാദേശിനെ റെക്കോര്‍ഡ് റണ്‍സിന്റെ വ്യത്യാസത്തില്‍ പരാജയപെടുത്തിയാല്‍ പാകിസ്ഥാന് ന്യൂസിലാന്‍ഡിനെ മറികടന്ന് സെമിയില്‍ പ്രവേശിക്കാം. എന്നാല്‍ അതിന് മുന്‍പിലുള്ള ആദ്യ വെല്ലുവിളി ടോസ് നേടുകയെന്നത് തന്നെയാണ്. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ഈ അസാധ്യ സാധ്യതകള്‍ പോലും പാകിസ്ഥാന് മുന്‍പില്‍ ഉണ്ടാകില്ല.

സാധ്യതകള്‍

1. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 450 റണ്‍സ് സ്കോര്‍ ചെയ്യുകയാണെങ്കില്‍ ബംഗ്ലാദേശിനെ 129 റണ്‍സിന് പുറത്താക്കി 321 റണ്‍സിന്റെ വിജയം പാകിസ്ഥാന്‍ നേടണം

2. മത്സരത്തില്‍ 400 റണ്‍സേ സ്കോര്‍ ചെയ്യാന്‍ സാധിച്ചുള്ളൂവെങ്കില്‍ ബംഗ്ലാദേശിനെ 84 റണ്‍സിന് പുറത്താക്കി 316 റണ്‍സിന്റെ വിജയം സ്വന്തമാക്കണം.

3. 350 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത് സ്കോര്‍ ചെയ്യുന്നതെങ്കില്‍ 38 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കി 312 റണ്‍സിന്റെ വിജയം നേടണം.

എട്ട് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ ഒമ്ബത് പോയിന്റ് മാത്രമാണ് പാകിസ്ഥാനുള്ളത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ വമ്ബന്‍ തോല്‍വിയാണ് ഇപ്പോള്‍ പാകിസ്ഥാന് തിരിച്ചടിയായിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here