യാത്രാദുരിതം മാറുന്നില്ല ഹൊസങ്കടി-തലപ്പാടി ദേശീയപാതയിൽ സർവത്ര കുഴികൾ

0
328

മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിക്കും തലപ്പാടിക്കുമിടയിൽ ദേശീയപാത തകർന്നു. റോഡിൽ വൻ കുഴികൾ നിറഞ്ഞതിനാൽ യാത്ര ദുഷ്കരമായിരിക്കുകയാണ്. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം, പൊസോട്ട്, പത്താംമൈൽ, കറോഡ, കുഞ്ചത്തൂർ, തൂമിനാട്, തലപ്പാടി എന്നിവിടങ്ങളിൽ ദേശീയപാത തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

കുഴിയടക്കാത്തത് അപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. തലപ്പാടിയിൽ ചെക്പോസ്റ്റിന് സമീപം മീറ്ററുകളോളം ടാറിളകി റോഡ് പാടെ തകർന്നിട്ടുണ്ട്. ഇവിടെ കുഴി ഒഴിവാക്കാൻവേണ്ടി വാഹനങ്ങൾ ഒരുവശം ചേർന്ന് പോകുകയാണ് ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നു. മഴപെയ്യാൻതുടങ്ങിയതോടെ കുഴികളിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്.

സ്കൂൾവാഹനങ്ങളും രോഗികളെയുംകൊണ്ട് ആസ്പത്രികളിലേക്ക് പോകുന്ന ആംബുലൻസുകളുമെല്ലാം ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടുകയാണ്. അതിർത്തിപ്രദേശമായതിനാൽ കേരള-കർണാടക ഭാഗങ്ങളിലേക്ക് വലുതും ചെറുതുമായി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ദേശീയപാത തകർന്നിട്ട് ആഴ്ചകളായെങ്കിലും കുഴിയടക്കാൻ നടപടിയില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here