മദ്രസ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം ;ജയ് ശ്രീ റാം വിളിക്കാൻ ഭീഷണിപ്പെടുത്തി

0
286

ഉന്നാവോ (www.mediavisionnews.in): ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാർത്ഥികൾക്ക് നാൽവർ സംഘത്തിന്റെ ക്രൂരമർദ്ദനം. ക്രിക്കറ്റ് ബാറ്റ്‌ ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ അക്രമികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

മർദ്ദിക്കുന്നതിനിടയില്‍ ജയ് ശ്രീ റാം എന്നു വിളിക്കാൻ ആക്രമികൾ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ പറയുന്നു. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഉന്നാവോയിലെ സാദർ മേഖലയിലെ ദാറുൽ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാർത്ഥികളെയാണ് നാൽവർ സംഘം മർദ്ദിച്ചത്.

ജയ് ശ്രീ റാം എന്ന് ഉച്ചരിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. അക്രമികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. അക്രമികൾക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മദ്രസ , ജുമാ മസ്ജിദ് അധികൃതർ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here