മഞ്ചേശ്വരം: (www.mediavisionnews.in) തട്ടുകടയിൽ നിന്ന് വാങ്ങിയ ബിസ്ക്കറ്റിനുളളിൽ ബ്ലേഡ് കഷ്ണം കണ്ടതായി പരാതി. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് സമീപത്തെ പെട്രോൾ പമ്പിലെ സൂപ്പർ വൈസർ പി ജെ ഡെൽസ് രാവിലെ ചായയ്ക്കൊപ്പം കഴിക്കാൻ വാങ്ങിയ ബിസ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് ബ്ലേഡ് കഷ്ണം കണ്ടത്.
തുടർന്ന് ബിസ്ക്കറ്റ് കമ്പനിയുടെ കസ്റ്റമയർ കെയറിൽ വിളിച്ച് പരാതി നൽകി. സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി ഡെൽസ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.