മംഗളൂരുവിൽ വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്

0
250

മംഗളൂരു (www.mediavisionnews.in): കോളേജ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥിയും സൃഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്യുന്ന വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. 18കാരിയായ വിദ്യാര്‍ത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. നാല് പേര്‍ക്കെതിരെ കേസെടുത്തുതായി പൊലീസ് അറിയിച്ചു. കാറിനുള്ളില്‍വച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. 

ഫെബ്രുവരിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറത്തറിഞ്ഞത്. സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്ലിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പൊലീസിന് വിവരം കൈമാറുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് എസ്പി ബി ലക്ഷ്മി പ്രസാദ് അറിയിച്ചു.

പെണ്‍കുട്ടിയുടെ കോളജിലെ സീനിയറായിരുന്ന വിദ്യാര്‍ത്ഥിയും മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും കൂട്ടത്തിലൊരാളാണ് സംഭവം മൊബൈലില്‍ ചിത്രീകരിച്ചതെന്നും അവര്‍ പറഞ്ഞു. പ്രതികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും അവര്‍ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here